തന്റെ  ആത്മകഥയായ, "കർത്താവിന്റെ നാമത്തിൽ”, പ്രസിദ്ധീകരിച്ചതിനു ശേഷം, തനിക്ക് നേരെ, സംഘടിത നീക്കങ്ങളാണ്, സഭയുടെ ഭാഗത്ത് നിന്നും നടക്കുന്നതെന്ന്, സിസ്റ്റർ ലൂസി  കളപ്പുര പറഞ്ഞു. ഇടവക ജനങ്ങളെ നിരത്തിലിറക്കി, ഒരു സ്ത്രീക്ക്, സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത, സാമൂഹിക അന്തരീക്ഷം, സഭ സൃഷ്ടിച്ചെടുത്തു.

 

 

വളരെ, മോശമായ ക്രൈസ്തവ പ്രതിഷേധമാണ്, തനിക്കെതിരെ ഉണ്ടായതെന്നും, സിസ്റ്റർ ലൂസി, പറഞ്ഞു. ദുരനുഭവം ഉണ്ടായ സിസ്റ്റർമാരുടെ, സ്വകാര്യത മാനിച്ച്‌, വിവേകത്തോടെ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്, ചൂഷകരായ വൈദികരുടെ പേര്, പുസ്തകത്തിൽ വെളിപ്പെടുത്താത്തത്, എന്നും സിസ്റ്റർ ലൂസി, പറഞ്ഞു. 

 

 

മഠം വിടാൻ അധികാരികൾ ആവശ്യപ്പെടുമ്പോൾ, താൻ എന്തിന്, അവിടം വിട്ടുപോകണം, എന്നുള്ളകാര്യത്തിൽ, വ്യക്തമായ ഉത്തരം നൽകാൻ, സഭയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, സിസ്റ്റർ ലൂസി കൂട്ടിച്ചേർത്തു. 

 

 

തന്നെ ആരും നിർബന്ധിച്ചിട്ടല്ല, മഠത്തിൽ ചേർന്നതെന്നും, സഭയിൽ ചേരാൻ, തനിക്കു, വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നുവെന്നും, സിസ്റ്റർ വ്യക്തമാക്കി. സഭ, വെറുമൊരു കാണിക്കൽ നോട്ടീസ്, എനിക്ക് നൽകിയത് കൊണ്ടായില്ല, ഞാൻ, സഭവിട്ട് പുറത്തേക്ക് പോകേണ്ടതുണ്ടെങ്കിൽ, അതിന്റെ കാരണം, സമൂഹത്തെ മുഴുവൻ, ബോധ്യപ്പെടുത്തട്ടെ, ഒപ്പം വത്തിക്കാൻ, തന്റെ ഭാഗം കേട്ടില്ലെന്നും, അവർ പറഞ്ഞു.

 

 

ഇനിയുള്ള തലമുറയിൽ, കന്യാസ്ത്രീകള്‍ ഒറ്റയ്ക്ക് വരാതെ, വിവാഹ ജീവിതവും പൗരോഹിത്യവും, ബന്ധപ്പെടുത്തി പോകുന്ന, ഒരു രീതി, നടപ്പിലാക്കണം.  21ആം നൂറ്റാണ്ട്, പകുതി ആവുമ്പോൾ, അത്തരത്തിലൊരു മാറ്റം, ക്രൈസ്തവ സഭയില്‍, അനിവാര്യമാണ്.

 

 

പണ്ടത്തെ പുരോഹിതര്‍ അല്ല ഇപ്പോഴുള്ളത്. സാഹചര്യങ്ങളും വ്യത്യസ്തം. അത് ഓര്‍ക്കേണ്ട കാര്യമാണ്. വിരല്‍ തുമ്പിൽ,  എല്ലാ സാധ്യതകളുമുണ്ട്. കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍, സഭയിലും അനിവാര്യമാണ്-സിസ്റ്റര്‍ ലൂസി പറഞ്ഞു. പോസിറ്റീവ് എനര്‍ജി. നല്കാന്‍ കഴിയാത്ത അച്ചന്മാരാണ്, കന്യാസ്ത്രീകളാണ്. പ്രതിജ്ഞ പാലിക്കാന്‍ കഴിയാതെ. വഴി തെറ്റുന്നതെന്നും. സിസ്റ്റെർ ലൂസി കൂട്ടിച്ചേർത്തു.

మరింత సమాచారం తెలుసుకోండి: