റോഷൻ ആൻഡ്രൂസാണ് മഞ്ജുവാരിയരുടെ രണ്ടാം വരവിന് തിരികൊളുത്തുന്നത്. ഹൗ ഓൾഡ് ആർ യുവിന് ശേഷം മഞ്ജുവും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന പ്രതി പൂവൻ കോഴി എന്ന ചിത്രത്തിനായി പ്രേക്ഷകർക്ക് 5 വർഷം കാത്തിരിക്കേണ്ടി വന്നു.

 

 

ഇപ്പോൾ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ പ്രധാന വില്ലനായി എത്തിയതും റോഷൻ തന്നെയാണ്. എന്നാൽ ചിത്രം  പുറത്തിറങ്ങിയതിന് ശേഷം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് വെളിപ്പെടുത്തുകയാണ് റോഷൻ ആൻഡ്രൂസ്.

 

 

 

വീട്ടിലുംപൊതു സ്ഥലങ്ങളിലും സ്ത്രീകൾക്ക് അനുഭവപ്പെടുന്ന അല്ലെങ്കിൽ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളാണ് ചിത്രത്തിലെ പ്രധാന പ്രമേയവും. മാധുരി ആയാണ് ചിത്രത്തിൽമഞ്ഞു എത്തുന്നത്. മാധുരി നഗരത്തിലെ ഒരു ടെക്സ്റ്റൈൽസിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്നു. 

 

 

 

ജോലി സ്ഥലത്തേക്കുള്ള സ്ഥിരം ബസ് യാത്രക്കിടെ ഒരു ദിവസം ഒരാൾ മാധുരിയെ കയറിപിടിക്കുന്നു. തനിക്ക് നേരിട്ട ദുരനുഭവത്തിന് എന്ത് വിലകൊടുത്തും പകരം ചോദിയ്ക്കാൻ തുനിഞ്ഞിറങ്ങുന്ന മാധുരിക്ക് വലിയൊരു പ്രതിസന്ധി നേരിടേണ്ടി വരുന്നു. പ്രതി പൂവൻ കോഴിയയിൽ മഞ്ജുവിന് ലഭിച്ചിരിക്കുന്നത് ശക്തമായൊരു കഥാപാത്രമാണ്.

 

 

ജോജു ജോർജാണ് ചിത്രത്തിൽ ബസിൽ മഞ്ജുവിനെ കയറിപിടിക്കുന്ന ആന്റപ്പൻ എന്ന കഥാപാത്രമായി എത്തേണ്ടിയിരുന്നത്. എന്നാൽ ജോജു പിന്മാറിയതോടെ സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെ ചിത്രത്തിൽ ആന്റപ്പനായി എത്തുകയായിരുന്നു. 

 

 

 

പ്രേക്ഷകർ വലിയ വെറുപ്പോടെയാണ് ആന്റപ്പൻ എന്ന കഥാപാത്രത്തെ ഏറ്റെടുത്തത്. കഥാപാത്രത്തെ വെറുപ്പോടെയാണെങ്കിലും ജനങ്ങൾ സ്വീകരിച്ചതിന്റെ  ത്രില്ലിലാണ് റോഷൻ. ജോജു പിന്മാറിയപ്പോൾ ആര് ആന്റപ്പനാകുമെന്ന ആശങ്ക ഉണ്ടായിരുന്നു. ആര് കണ്ടാലും മുഖത്തു നല്ല അടിപൊട്ടിക്കാൻ തോന്നുന്ന മഹാ വൃത്തികെട്ട ഒരു മുഖമുള്ളവനെയാണ് ആന്റപ്പൻ എന്ന വില്ലനായി  റോഷൻ മനസ്സിൽ കരുതിയത്. 

 

 

പിന്നീട്മഹാ വൃത്തികെട്ട ലുക്കുള്ള ആന്റപ്പനാവാൻ തന്റെ മുഖം ചേരുമെന്ന് തോന്നിയതിനാൽ താൻ ആ കഥാപാത്രം ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നും റോഷൻ പറഞ്ഞു. അതെ സമയം പ്രതി പൂവൻ കോഴി എന്ന ചിത്രം പുറത്തിറങ്ങിയ ശേഷം മഹാ വൃത്തികെട്ട വെറുപ്പ് തോന്നിക്കുന്ന ആന്റപ്പനെ തല്ലാൻ കേരളത്തിലെ സ്ത്രീകൾ ഒരുങ്ങിയിരിക്കുകയാണെന്നാണ് റോഷൻ പറയുന്നത്.

 

 

തന്നെ കാണുമ്പോൾ സ്ത്രീകളും പെൺകുട്ടികളും എന്തൊക്കെയോ അടക്കം പറയുന്നുണ്ടെന്നും ഒരു അടിക്കുള്ള സാധ്യത മണക്കാറുണ്ടെന്നും റോഷൻ വ്യക്തമാക്കി. കഥാപാത്രത്തെ ഏറ്റെടുത്തതിൽ റോഷൻ സന്തോഷം പങ്കുവെച്ചെങ്കിലും അടികിട്ടുമെന്ന തോന്നലുണ്ടെന്നും അടികിട്ടാതിരിക്കുന്നതാണ് നല്ലതെന്നും കൂട്ടിച്ചേർത്തു.

మరింత సమాచారం తెలుసుకోండి: