മലയാള സിനിമ മേഖല മറ്റ് ഭാഷ സിനിമാമേഖലയെ വെച്ച് നോക്കുമ്പോൾ എന്തുകൊണ്ടും മാന്യമാണെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാൽ ആ വിചാരങ്ങളെല്ലാമിപ്പോൾതെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പണ്ടേ ഉള്ള പറഞ്ഞു കേൾവിയാണ് മലയാളസിനിമയിൽ അവസരങ്ങൾ വേണമെങ്കിൽ വഴങ്ങി കൊടുക്കേണ്ടി വരുമെന്നുള്ളത്. അതെല്ലാം ചുമ്മ പറയുന്നതായിരിക്കും എന്ന് നമ്മളും വിചാരിച്ചു.

 

   പിന്നീട് പല വമ്പന്മാർക്കെതിരെയും പരാതികള്‍ വന്നെങ്കിലും ചാന്‍സുകളെ കരുതി എല്ലാം മൂടിവെക്കുകയാണ് പതിവ്. പക്ഷെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെ സിനിമയില്‍ സ്ത്രീ കൂട്ടായ്മ രൂപപ്പെട്ടു. അങ്ങനെയാണ് മലയാള സിനിമയിലെ ചില സൂക്കേടുകാർ കുറച്ചെങ്കിലും പുറത്തായത്.ഇതിന് ശേഷം ജസ്റ്റിസ് ഹേമ കമ്മിഷനെ സര്‍ക്കാര്‍ മലയാള സിനിമയുടെ സ്ത്രീ സുരക്ഷ പഠിക്കാന്‍ നിയോഗിച്ചു. ഇപ്പൊ ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് ഏവരെയും ഞെട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം നമ്മുടെ മുഖ്യന് കമ്മീഷൻ സമർപ്പിച്ചത് മുന്നൂറോളം പേജു വരുന്ന റിപ്പോര്‍ട്ടാണ്.

 

   മലയാള സിനിമയിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ആ റിപ്പോർട്ടിൽ മുഴുവനും പറയുന്നത്.  അവസരങ്ങള്‍ക്കായി ലൈംഗിക ആവശ്യങ്ങള്‍ക്കു വഴങ്ങിക്കൊടുക്കേണ്ട അവസ്ഥ മലയാളസിനിമയിലുണ്ടെന്നാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍ പറയുന്നത്. സ്ത്രീകള്‍ മലയാളസിനിമാ മേഖലയിൽ വിവേചനം അനുഭവിക്കുന്നുണ്ടെന്നും പീഡനത്തിന് ഇരയാകുന്നുവെന്നും മുഖ്യമന്ത്രിക്ക് കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. മുന്നൂറോളം പേജു വരുന്ന റിപ്പോര്‍ട്ടില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ നൽകണമെന്നും പ്രശ്നം തീർക്കുന്നതിന് ട്രിബ്യൂണല്‍ വേണമെന്നും നിർദേശിക്കുന്നുണ്ട്.

 

  ജസ്റ്റിസ് കെ ഹേമ കമ്മിഷനെ മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്താൻ സർക്കാരാണ് നിയോഗിച്ചത്. കമ്മിഷനില്‍ ചലച്ചിത്രതാരം ടി. ശാരദ, കെബി വല്‍സല കുമാരി എന്നിവര്‍ ഉൾപ്പെട്ടിരുന്നു. ഹേമ കമ്മിഷനെ നിയോഗിച്ചത് കഴിഞ്ഞ ഏപ്രില്‍ 11ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്.

 

  സിനിമ മേഖലയിലെ വിവേചനം കണ്ടെത്തുന്നതിന് രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കമ്മിഷനെ ഏർപ്പെടുത്തുന്നത്. പലപ്പോഴും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റികൊടുത്താലേ സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍പിടിച്ചു നില്ക്കാൻ സാധിക്കുന്നുവെന്ന് പരാതി ഉയർന്നിട്ടുണ്ടെങ്കിലും ആരും ആ ദുരനുഭവം കൃത്യമായി പരാതി പെട്ടിട്ടില്ല.മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന അതിക്രമങ്ങളും അശ്ലീല പദപ്രയോഗങ്ങളും  സൈബര്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഉണ്ടാകുന്ന അക്രമങ്ങളും കമ്മിഷന്‍ പ്രത്യേകം റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നുണ്ട്.

 

   കമ്മീഷന്റെ തെളിവെടുപ്പിനിടെ കാര്യങ്ങൾതുറന്ന പറയാൻ പുരുഷന്മാരും സ്ത്രീകളും മടിച്ചതും പലരും പേടിച്ച് സംസാരിക്കാത്തതും റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. കൂടാതെ സിനിമാ മേഖലയിൽ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പൊതുവായ പ്രശ്‌നങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

   സിനിമയുടെ ചിത്രീകരണ വേളകളിൽ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ പോരായ്മകളും കമ്മീഷന്റെ കണ്ടെത്തലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

 

    ശക്തമായ പരിഹാരമാര്‍ഗങ്ങള്‍  ഇതിനായി കമ്മിഷന്‍ നിര്ദേശിക്കുന്നുമുണ്ട്. എന്തായാലും വിഷയത്തിൽ കാര്യങ്ങൾവ്യഖമാക്കിയ കമ്മീഷന്റെ വിശദമായ റിപ്പോർട്ട് വായിച്ച് ശക്തമായ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം.

మరింత సమాచారం తెలుసుకోండి: