കൂടത്തായി കൊലപാതക കേസിൽ അന്വേഷണ സംഘം ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് റോയി തോമസിനെ സയനേഡ് നൽകി കൊല പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം കഴിഞ്ഞ ദിവസം അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്.

 

   കുടിക്കുന്ന  വെള്ളത്തിലും കടല കറിയിലും സയനേഡ് കലർത്തിയാണ് റോയിയെ കൊലപെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 4 പ്രതികളും 246 സാക്ഷികളുമാണ് കേസിൽ ഉള്ളത്.1800 പേജുകളായാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ മാപ്പു സാക്ഷികളായി  ആരുമില്ല. ജോളിയാണ് ഒന്നാം പ്രതി.

 

   ജോളിയോടൊപ്പം എം എസ് മാത്യു രണ്ടാം പ്രതിയും പ്രജികുമാർ മൂന്നാം പ്രതിയും മനോജ് നാലാം പ്രതിയുമായ ണ് പട്ടിയിലുള്ളത്. കൊലപാതകം, ഗൂഡാലോചന,തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമക്കൽ, വിഷം കൈവശം വെക്കൽ എന്നിവയാണ് നാലു പേരുടേയും പേരിലുള്ള കുറ്റങ്ങൾ.

 

   കുറ്റപത്രം താമരശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണം ഒക്ടോബർ 11നാണ് പ്രത്യേക അന്വേഷണ സംഘം ആരംഭിച്ചത്. വളരെയേറെ ശ്രദ്ദിക്കപ്പെട്ട കേസ് ആയതിനാൽ പഴുതുകളെല്ലാം അടച്ചാണ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിച്ചത്. സന്തോഷത്തോടെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് എസ്പി കെ.ജി സൈമൺ വ്യക്തമാക്കി.

 

  200 ലധികം സാക്ഷികളുടെ മൊഴി ശേഖരിച്ച ശേഷമാണ് സംഘം കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രം പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം സമർപ്പിച്ചില്ലായിരുന്നെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇടയാക്കിയെന്നെ. ഇത് ഒഴിവാക്കാൻ കൂടിയാണ് സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

 

   മാത്യുവിനും പ്രജികുമാറിനും കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ  കൃത്യമായി പറയുന്നുണ്ട്.മനോജിനെ പ്രതിയാക്കിയിരിക്കുന്നത് വ്യാജരേഖ ചമച്ചതുമായി ബന്ധപെട്ടാണ്.ഫയലിൽ സ്വീകരിച്ച ശേഷം കുറ്റപത്രം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് അയക്കുകയും വിചാരണ എവിടെ നടത്തുമെന്ന് തീരുമാനിക്കുകയും ചെയ്തു. ജില്ലാ സെഷൻസ് കോടതികളിൽ ഏതിലെങ്കിലും ഒന്നിലാകും വിചാരണ നടക്കുക.

మరింత సమాచారం తెలుసుకోండి: