മമ്മൂട്ടിയുടെ നായികമാരായി അരങ്ങേറ്റം കുറിച്ച നായികമാർ ആരൊക്കെയാണ് എന്നറിയാമോ നിങ്ങൾക്ക്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചനോടും ഷാരൂഖ് ഖാനോടും അമീര്‍ ഖാനോയും സൽമാൻ ഖാനോടും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള താരങ്ങള്‍ മമ്മൂട്ടിക്കൊപ്പം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില സിനിമകള്‍ ബോക്സോഫീസിൽ വിജയമായിട്ടുണ്ട്, അതോടൊപ്പം ചിലത് പരാജയവും.

 

   ഏറ്റവും ഒടുവിൽ മമ്മൂട്ടിക്കൊപ്പം മലയാളത്തിലെത്തിയത് ബോളിവുഡിലെ ഗ്ലാമര്‍ താരമായ സണ്ണി ലിയോൺ ആണ്. 'മധുരരാജ' എന്ന സിനിമയിലൂടെയായിരുന്നു അത്. മലയാളത്തിൽ മോഹൻലാൽ നായകനാ 'ദേവദൂതൻ', 'പ്രണയം' എന്നീ സിനിമകളിലൂടെയാണ് ജയപ്രദ സുപരിചിതയെങ്കിലും മലയാളത്തിൽ അരങ്ങേറിയത് മമ്മൂട്ടി ചിത്രമായ 'ഇനിയും കഥ തുടരും' എന്ന സിനിമയിലൂടെയാണ്. രു നടിയും രാഷ്ട്രീയ പ്രവർത്തകയും മുൻ എംപിയുമായ താരം.

 

  അമിതാഭ് ബച്ചനുൾപ്പെടെയുള്ള താരങ്ങളോടൊപ്പം ബോളിവുഡിൽ തിളങ്ങിയിട്ടുണ്ട്. കൂടാതെ ഒട്ടനവധി തെന്നിന്ത്യൻ സിനിമകളിലും.മലയാളത്തിലെ മെഗാസ്റ്റാറായ മമ്മൂട്ടിയുടെ സിനിമകളിലൂടെ നിരവധി ബോളിവുഡ് നടിമാര്‍ മലയാളത്തിൽ അരങ്ങേറിയിട്ടുണ്ട്. അവരെല്ലാം ചിലപ്പോള്‍ ഒന്നോ രണ്ടോ മലയാളം സിനിമകളിൽ മാത്രമേ മുഖം കാണിച്ചുകാണൂ.

 

   പക്ഷേ ബോളിവുഡിൽ നിരവധി സിനിമകളിൽ നായികയായും മറ്റും തിളങ്ങിയിട്ടുള്ളവരാണവര്‍. ബോളിവുഡ് ചലച്ചിത്രരംഗത്തെ പ്രമുഖ നടിയും, ചലച്ചിത്രനിർമ്മാതാവും, ടി.വി അവതാരകയുമൊക്കെയായ താരമാണ് ജൂഹി ചൗള. ബോളിവുഡിൽ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടേയും നായികയായി അഭിനയിച്ചിട്ടുള്ള താരം മലയാളത്തിൽ ഒറ്റ ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അതിൽ തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനായി.

 

  മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ 'ഹരികൃഷ്ണൻസ്' ആണ് ജൂഹി ചൗള അഭിനയിച്ച മലയാള ചിത്രം. അമിതാഭ് ബച്ചൻ കോർപ്പറേഷൻ നിർമ്മിച്ചിട്ടുള്ള 1996 ലെ തേരേ മേരെ സപ്നെ എന്ന ചിത്രത്തിലാണ് പ്രിയ ആദ്യമായി അഭിനയിച്ചിട്ടുള്ളത്. കൂടാതെ സിര്‍ഫ് തും , ജോഷ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളും.

 

  പ്രിയദർശൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മേഘം ആണ് മലയാളത്തിൽ പ്രിയ അഭിനയിച്ച ചിത്രം.ഴുപുന്നതരകൻ എന്ന സിനിമയിലെ നായികയെ ഓർക്കുന്നുണ്ടോ. 1999ൽ പുറത്തിറങ്ങിയ ചിത്രത്തിലെ നായികയായ അശ്വതി വര്‍മ്മ എന്ന കഥാപാത്രമായെത്തിയത് ബോളിവുഡിലെ തിരക്കേറിമറ്റാരുമല്ല യ താരമായ നമ്രത ശിരോദ്കർ ആയിരുന്നു.

 

  2003ൽ ഭൂം എന്ന സിനിമയിൽ നായികയായെത്തിയ താരമാണ് കത്രീന കൈഫ്. ഇപ്പോൾ ബോളിവുഡിലെ ഏറെ വിലപിടിച്ച താരമാണ്. ഹിന്ദി സിനിമകളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം കത്രീന അഭിനയിച്ച ചിത്രമാണ് 'ബൽറാം vs താരാദാസ്'. ബോളിവുഡ് താരമായ തുലിപ് ജോഷി ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

 

  മേജർ രവി മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സൈനിക പശ്ചാത്തലത്തിലുള്ള ചിത്രമായ 'മിഷൻ 90 ഡെയ്സിലൂ'ടെയാണ് താരം മലയാളത്തിലെത്തിയത്.

 

  ബോളിവുഡിൽ ഐറ്റം ഡാൻസുകളിലൂടെ ശ്രദ്ധ നേടി പിന്നീട് നായികാ വേഷങ്ങൾ ലഭിച്ചുതുടങ്ങിയ താരം മധുരരാജ എന്ന മലയാളം സിനിമയിൽ ഐറ്റം ഡാൻസ് ചെയ്താണ് മലയാളത്തിൽ അരങ്ങേറിയത്. അത് മറ്റാരുമല്ല, നമ്മുടെ സ്വന്തം സണ്ണി ലിയോണി തന്നെയാണ്. 


 

మరింత సమాచారం తెలుసుకోండి: