ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യം 90 മുതല്‍ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐ.എസ്.ആര്‍.ഒ. ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വിജയ മാനദണ്ഡം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 90 മുതല്‍ 95 ശതമാനം വരെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു. നിലവില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന് ഇതിന്റെ സംഭാവന തുടരുമെന്നും ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കി.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാന്‍-2ന് പൂര്‍ണ ലക്ഷ്യം കാണാനായിരുന്നില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍നിന്ന് തെന്നിമാറിയിരുന്നു. ഇതു സംബന്ധിച്ചാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഒയുടെ ഇത്തരത്തിൽ ഒരു വിശദീകരണം വന്നിരിക്കുന്നത്.

 

మరింత సమాచారం తెలుసుకోండి: