ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഇന്ത്യയിലെ കോവിഡ് 19 ഹോട്ട്‌സ്‌പോട്ട് ആയ 170 ഇടങ്ങളുടെ പട്ടികയില്‍ ആറ് മെട്രോ നഗരങ്ങളും അനേകം പ്രധാന  നഗരങ്ങളും

 

123 ജില്ലകള്‍ ''രോഗം വലിയ രീതിയില്‍ പടര്‍ന്നവ'' എന്ന് മാര്‍ക്ക് ചെയ്യപ്പെട്ടവയാണ്. ഡല്‍ഹിയിലെ ഒമ്പത് ജില്ലകളും മുംബൈ, കൊല്‍ക്കത്ത ബംഗലുരുവിലെ ഒമ്പത് ജില്ലകള്‍, ഹൈദരാബാദ്, ചെന്നൈ, ജയ്പൂര്‍, ആഗ്ര എന്നിവിടങ്ങളെല്ലാം ഹോട്ട്‌സ്‌പോട്ട് പരിധിയിലപെട്ടവയാണ്.

 

രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ പട്ടികയില്‍ കേസുകളുടെ എണ്ണം 80 ശതമാനം വരുന്ന നഗരങ്ങളെയോ ജില്ലകളെയോ ആണ് ഹോട്ട്‌സ്‌പോട്ടിന്റെ പരിധിയില്‍ പെടുത്തിയിരിക്കുന്നത്.

അതുപോലെ തന്നെ നാലു ദിവസം കൊണ്ട് കേസുകളുടെ എണ്ണം ഇരട്ടിയായി മാറുന്ന സ്ഥലങ്ങളും പെടും. പട്ടികയില്‍ പെട്ടിരിക്കുന്ന ആറ് മെട്രോ നഗരങ്ങളിലും നിലവില്‍ കേസുകളുടെ എണ്ണം വളരെ കൂടുതലാണ്.

 

 

മുംബൈയില്‍ മാത്രം 1,896 കേസുകളാണ് ബുധനാഴ്ച വരെ ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 2,916 കേസുകളുടെ പകുതിയ്ക്കും മുകളിലാണ്. ഡല്‍ഹിയില്‍ 1561 കേസുകളുണ്ട്. ഇതില്‍ 30 പേര്‍ രോഗവിമുക്തരായപ്പോള്‍ ഏതാണ്ട്  30 പേര്‍ മരണമടഞ്ഞു.

ഡല്‍ഹി സര്‍ക്കാര്‍ 56 ഇടങ്ങളാണ് നിയന്ത്രണം വേണ്ട മേഖലയായി അടയാളപ്പെടുത്തിയിരിക്കുന്നത്. 170 ഹോട്ട്‌സ്‌പോട്ടുകളില്‍ 47 എണ്ണം രോഗബാധയുടെ ക്‌ളസ്റ്റര്‍ വിഭാഗത്തില്‍ വരുന്നതാണ്.

 

 

അണുബാധ നിലയ്ക്കാത്ത വിധത്തില്‍ 15 ലധികം കേസുകള്‍ക്ക് മേല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടങ്ങളാണ് ക്‌ളസ്റ്ററുകളില്‍ പെടുന്നത്.

207 ജില്ലകളാണ് രോഗം വ്യാപിക്കാന്‍ സാധ്യതയുള്ള ഇടങ്ങളായി പൊട്ടന്‍ഷ്യല്‍ ഹോട്ട്‌സ്‌പോട്ട് പരിധിയില്‍ വരുന്നത്. ഇവിടംസംസ്ഥാനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. 28 ദിവസത്തിനിടയില്‍ പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമില്ലെങ്കില്‍ അതിശന ഗ്രീന്‍സോണില്‍ പെടുത്തും. റെഡ് സോണുകളില്‍ സംഘടിതമായ പ്രവര്‍ത്തനം വേണ്ടി വരും. ഇവിടെ സ്‌പെഷ്യല്‍ ടീമുകള്‍ വീടുവീടാന്തരം കയറിയിറങ്ങി സര്‍വേയും പരിശോധനകളും നടത്തണം. ഇത് കോവിഡ് ടെസ്റ്റ് മാത്രമായിരിക്കില്ല. പനി പരിശോധന പോലും ഉണ്ടാകും.

 

 

 

ഇന്ത്യയിലെ കോവിഡ് റെഡ് സോണില്‍ കേരളത്തിലെ ആറ് ജില്ലകളും ഉള്‍പ്പെടുന്നുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനം തിട്ട ജില്ലകളാണ് ഈ പരിധിയില്‍ വരുന്നത്. 

 

మరింత సమాచారం తెలుసుకోండి: