കൊറോണ വൈറസ് ബാധിച്ച        രണ്ട് ​ഗർഭിണികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മുംബൈയിലെ നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മുപ്പത്തി അഞ്ചും, ഇരുപത്തി അഞ്ചും വയസുള്ള യുവതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

 

കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിൽ വച്ചു. 

ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

 

 

ദക്ഷിണ മുംബൈയിൽ നിന്നുള്ള 35കാരി പെൺകുഞ്ഞിനും 25കാരി ഒരു ആൺകുഞ്ഞിനുമാണ് ജന്മം നൽകിയത്.

 

കുഞ്ഞുങ്ങളുടെ      ജനനം കുടുംബത്തിന് മാത്രമല്ല, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജീവൻരക്ഷിക്കാൻ പരിശ്രമിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്തോഷം പകരുന്ന വാർത്തയായി       മാറിയെന്ന് മാധ്യമങ്ങൾ അറിയിച്ചു. 

 

 

അമ്മമാരും കുഞ്ഞുങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി ആയിരുന്നു പ്രസവം.

 

രണ്ട് കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണ്. മൂന്നാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ കുഞ്ഞുങ്ങളുടെ കൊവിഡ് പരിശോധന നടത്തുമെന്നും പ്രസവം നടത്തിയ ഡോക്ടർ അറിയിച്ചു.

 

 

 

രണ്ട് കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണ്. മൂന്നാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ കുഞ്ഞുങ്ങളുടെ കൊവിഡ് പരിശോധന നടത്തുമെന്നും പ്രസവം നടത്തിയ ഡോക്ടർ അറിയിച്ചു.

 

 

 

കൊറോണ കാലത്തെ ഇത്തരം കേസ് കൾ വളരെ ഗൗരവത്തോടെ ആണ് എല്ലാവരും നോക്കിക്കാണുന്നത്. ഡോക്ടർ മാർ അത്രത്തോളം പരിചരണം ആണ് അമ്മമാർക്കും നൽകുന്നത്. 

 

 

 

మరింత సమాచారం తెలుసుకోండి: