പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രതിഷേധ ലോങ് മാര്‍ച്ച് നടത്തി. ചുറ്റും നടക്കുന്നതെല്ലാം നമ്മള്‍ ഒരുപാട് നാളുകളായി കണ്ടുകൊണ്ടിരിക്കുകയാണെന്നും അത് ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും ലോങ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട് നടി റിമ കല്ലിങ്കല്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

 

അതിര്‍ത്തികള്‍ മനുഷ്യരുണ്ടാക്കുന്നതാണെന്നും ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാണ് നടപ്പിലാക്കുന്നതെന്നും നടന്‍ ഷെയ്ന്‍ നിഗം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും ഷെയ്ന്‍ അഭിപ്രായപ്പെട്ടു. 

 

 

 

 

 

 

മാധ്യമപ്രവര്‍ത്തകരും സമാധാനപരമായി പ്രതിഷേധിക്കുന്നവരും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ ഇതാണ് പ്രതിഷേധിക്കേണ്ട സമയമെന്ന് തിരിച്ചറിയുകയായിരുന്നുവെന്നാണ് നടിയും മോഡലുമായ രഞ്ജിനി ഹരിദാസ് പ്രതികരിച്ചത്.

 

 

 

 

 

 

മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ഒരു നിയമവും അംഗീകരിക്കില്ലെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.

 

 

 

 

സംവിധായകന്‍, ആഷിക് അബു, നിമിഷ സജയന്‍, അര്‍ച്ചന പദ്മിനി, ദിവ്യ ഗോപിനാഥ്, സംവിധായിക ഗീതു മോഹന്‍ദാസ്, സി.ആര്‍ നീലകണ്ഠന്‍, എന്‍.എം പിയേഴ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

మరింత సమాచారం తెలుసుకోండి: