കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ നയതന്ത്രം മികച്ച രീതിയിൽ  നടപ്പാക്കി ഇന്ത്യ.

 

ചൈനയില്‍ നിന്നും 6.5 ലക്ഷം കൊവിഡ് പരിശോധന കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ 108 രാജ്യങ്ങളിലേക്കാണ് ജീവന്‍ രക്ഷിക്കാന്‍ മരുന്ന് കയറ്റി അയക്കുന്നത്.

 

 

 

ചൈനയില്‍ നിന്നും 5.50 ലക്ഷം ആന്റിബോഡി പരിശോധന കിറ്റുകളും ഒരു ലക്ഷം എക്സ്ട്രാക്ഷന്‍ കിറ്റുമാണ് വ്യാഴാഴ്ച രാവിലെ ഇന്ത്യയില്‍ എത്തിയത്.

 

ഇവ വൈകാതെ സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കും. കൊവിഡ് പടരുന്നത് തടയുന്നതിന് വേണ്ടിയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് പരിശോധന ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ നിര്‍ണായക നീക്കമാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിക്കുന്നത്.

 

 

 

ചൈനയിലെ വിവിധ മരുന്നു നിര്‍മ്മാണ കമ്പനികളില്‍ നിന്നാണ് ഇവ എത്തുന്നത്. മൂന്നു ലക്ഷം റാപിഡ് ആന്റിബോഡി ടെസ്റ്റിംഗ് കിറ്റുകള്‍ ഗോങ്‌ഴൂ വോണ്ട്‌ഫോയില്‍ നിന്നും രണ്ടരലക്ഷം കിറ്റുകള്‍ ഴുഹായ് ലിവ്‌സോണില്‍ നിന്നും ഒരു ലക്ഷം ആര്‍.എന്‍.എ കിറ്റുകള്‍ എംജിഐ ഷെന്‍ഴെനില്‍ നിന്നും ബുധനാഴ്ച രാത്രിയോടെ ഇന്ത്യയിലേക്ക് അയക്കാന്‍ തയ്യാറാക്കി വച്ചിരുന്നു.

അതേസമയം, കൊവിഡ് നേരിടുന്നതിനുള്ള മരുന്ന് ഇന്ത്യ വ്യാപകമായി കയറ്റി അയക്കുകയാണ്.

 

 

108 രാജ്യങ്ങളിലേക്കായി 8.5 കോടി ഹൈേഡ്രാക്‌സി ക്ലോറോക്വിന്‍ ഗുളികകളും 50 കോടി പാരാസിറ്റാമോള്‍ ഗുളികകളും കയറ്റിഅയച്ചുകഴിഞ്ഞു. പാരസിറ്റാമോള്‍ നിര്‍മ്മിക്കാനുള്ള 1000 ടണ്‍ ഗ്രാന്യുസിനു പുറമേയാണിത്

 

ഇപ്പോൾ 8.5 കോടി ഹൈഡ്രോ ക്ലോറോക്വിന്‍ ഗുളികകളാണ് അയച്ചുനല്‍കുന്നത്.

 

.

വ്യോമസേന വിമാനങ്ങള്‍, വിദേശികളെ മടക്കി കൊാണ്ടുവരാന്‍ വരുൃന്ന വിമാനങ്ങള്‍, നയതന്ത്ര കാര്‍ഗോകള്‍ എന്നിവ വഴിയാണ് കയറ്റുമതി നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: