മരട് നഗരസഭയിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. താമസക്കാരെ ഉടന്‍ ഒഴിപ്പിച്ച് ഫ്‌ളാറ്റ് പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. നഗരസഭാ സെക്രട്ടറിക്ക് നഗരകാര്യവകുപ്പ് ഇതുസംബന്ധിച്ച കത്തു നൽകുകയും ചയ്തു. ഈ മാസം 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നീക്കം. ഇതേത്തുടര്‍ന്ന് ഈ മാസം 20 നുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

ഹോളി ഫെയിത്ത്, കായലോരം, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നിവയിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണം. കൂടാതെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള ഏജന്‍സിയെ കണ്ടെത്താന്‍ വേഗത്തില്‍ ടെന്‍ഡര്‍ വിളിക്കണം. സുപ്രീംകോടതിവിധി നടപ്പാക്കുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

మరింత సమాచారం తెలుసుకోండి: