കൊല്ലം കോര്‍പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി മുതല്‍ കൊല്ലം നഗരപരിധിയില്‍ കനത്തമഴ മൂലം വെള്ളക്കെട്ട് രൂപപ്പെടുകയും ഇപ്പോഴും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണിത് അവധി കൊടുത്തത്. 

സി ബി എസ് ഇ, ഐ സി എസ് ഇ തുടങ്ങി എല്ലാ സിലബസിലുമുള്ള വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ തുറക്കുമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സര്‍വ്വകലാശാല/ബോര്‍ഡ്/പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

మరింత సమాచారం తెలుసుకోండి: