പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കള്‍ തൊഴിലിനെക്കുറിച്ച് ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ അവരോട് ചന്ദ്രനിലേക്ക് നോക്കാനാണ് പറയുന്നതെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതികളെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ  ഇത്തരത്തിൽ ഉള്ള പരിഹാസം.

ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയില്‍ 2017 ലെ  ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചിരുന്നോ എന്നും രാഹുല്‍ ആരാഞ്ഞു. രാജ്യത്തെ 15 ധനികരുടെ 5.5 ലക്ഷം കോടി കടം മോദി സര്‍ക്കാര്‍ എഴുതിത്തള്ളി. മോദിയും, അമിത് ഷായും മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ്.കര്‍ഷകരുടെ ദുരിതത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും മാധ്യമങ്ങള്‍ നിശബ്ദരാണ്. പാവപ്പെട്ടവന്റെ കയ്യിലുള്ള പണം സമ്പന്നരിലെത്തിക്കുക എന്നതായിരുന്നു നോട്ട്നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ലക്ഷ്യം.തൊഴിലെവിടെയെന്ന് യുവാക്കള്‍ ചോദിക്കുമ്പോള്‍ അനുച്ഛേദം 370 നെ കുറിച്ചും ചന്ദ്രനെ കുറിച്ചുമാണ് സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ എല്ലാവരും മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

మరింత సమాచారం తెలుసుకోండి: