കൂടംകുളം ആണവ നിലയത്തില്‍ സൈബര്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍.പി.സി.ഐ.എല്‍). ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് ആണവ പ്ലാന്റിലെ കമ്പ്യൂട്ടര്‍ ശ്യംഖലയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് എന്‍പിസിഐഎല്‍ അസോസിയേറ്റ് ഡയറക്ടര്‍ എ.കെ.നേമ വ്യക്തമാക്കുകയും ചയ്തു. 

പ്രധാന കമ്പ്യൂട്ടര്‍ ശ്യംഖലയില്‍ ഉള്‍പ്പെട്ട കമ്പ്യൂട്ടറുകള്‍ക്കു നേരയല്ല വൈറസ് ആക്രമണം ഉണ്ടായത്. അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും നേമ വ്യക്തമാക്കി. ആണവ പ്ലാന്റിനെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ആണവ പ്ലാന്റിലെ അധികൃതര്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയത്

మరింత సమాచారం తెలుసుకోండి: