കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി    ജോളിയെ ജന്മനാട്ടിൽ എത്തിച്ച് പോലീസ്     തെളിവെടുത്തു. വാഴവരയിലെ ജോളിയുടെ പഴയ തറവാട്,      മാതാ പിതാക്കൾ താമസിക്കുന്ന കട്ടപ്പന നഗരത്തിലെ വീട് എന്നിവിടങ്ങളിൽ എത്തിച്ചാണ്‌ അന്വേഷണസംഘം തെളിവെടുത്തത്. ആർക്കുo ചിന്തിക്കാൻ കഴിയാത്ത നിഗൂഢതകൾ ആണ് ഓരോ തെളിവെടുപ്പിൽ നിന്നും പുറത്ത് വരുന്നത്.  പ്രതി ജോളി തന്നെ ആണ് അത് വെക്തമാക്കുന്നതും 

 

 

 

 

ജോളിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി.

 

 

 

ജോളിയുടെ തറവാട്ടിലെ ഒരു നായയെ 17 വർഷം മുൻപ് ഡോഗ് കിൽ എന്ന കീടനാശിനി ഉപയോഗിച്ച് അവർ കൊന്നിരുന്നു. പരിചയമുള്ളവർ വീട്ടിൽ          വരുമ്പോൾ നായ ദേഹത്തുകയറി സ്നേഹപ്രകടനം നടത്തിയിരുന്നതിനാലാണ്     ഇങ്ങനെ ചെയ്യാൻ പ്രേരണ ആയതു.    നായയെ കൊന്നതിൽനിന്ന്‌ ആശയo ഉൾക്കൊണ്ടാണ്    ജോളി കുടുംബാംഗങ്ങളെ കൊല്ലാൻ    ഈ വിഷം തിരഞ്ഞെടുത്തത്.

ഇതേവിഷം    കൊടുത്താണ് പൊന്നാമറ്റം വീട്ടിൽ    അന്നമ്മയെ ജോളി കൊന്നതെന്ന്    പോലീസ് പറഞ്ഞു. എന്നാൽ പിന്നീട് കേന്ദ്രസർക്കാർ ഈ വിഷം നിരോധിച്ചിരുന്നു.

 

 

 

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാഴവരയിലെത്തിയ അന്വേഷണസംഘം പരിശോധിച്ചത്. പേരാമ്പ്ര സി.ഐ. കെ.കെ.ബിജു, വനിതാ സെൽ എസ്.ഐ. പദ്‌മിനി, കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ്‌മോഹൻ, സി.ഐ. വി.എസ്.അനിൽകുമാർ എന്നിവരടങ്ങുന്ന    സംഘമാണ് ജോളിയെ തെളിവെടുപ്പിനെത്തിച്ചത്.

 

കേരളത്തെ നടുക്കിയ   കൊലപാതക പരമ്പരകളിൽ ഒന്നാണ് ജോളി യുടേത് 

మరింత సమాచారం తెలుసుకోండి: