ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും. 

 

 

 

 

 

 

 

 

ഇരയുടെ കുടുംബം കഴിഞ്ഞ ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി അപമാനിക്കപ്പെട്ടു. പ്രതികള്‍ക്ക് ചില ബി.ജെ.പി പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്നാണ് അറിയുന്നത്. അവര്‍ക്ക് മറഞ്ഞിരിക്കാന്‍ സാധിക്കുന്നത് അതിനാലാണ്.

 

 

 

 

സംസ്ഥാനത്ത് കുറ്റവാളികള്‍ക്ക് ഭയമില്ലാത്ത സാഹചര്യമാണെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. 

 

 

 

 

 

ക്രിമിനലുകള്‍ക്ക് സംസ്ഥാനത്ത് സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ അദ്ദേഹം സംസ്ഥാത്തെ എങ്ങനെയാണ് മാറ്റിയിരിക്കുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ഉന്നാവില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രിയങ്കയുടെ വിമര്‍ശനം.

 

 

 

 

.

 

 

 

അതേസമയം രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നു. ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വയനാട്ടില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

 

 

 

സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് വിദേശരാജ്യങ്ങളില്‍ ചോദിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. യു.പിയിലെ ഒരു ബി.ജെ.പി എം.എല്‍.എ പീഡനക്കേസില്‍ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. രാജ്യം ഭരിക്കുന്ന വ്യക്തി വിശ്വസിക്കുന്നത് അക്രമത്തിലും വിഭജനത്തിലുമാണെന്നും രാഹുല്‍ ഗാന്ധി വക്തമാക്കി. 

మరింత సమాచారం తెలుసుకోండి: