പൗരത്വ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

 

 

 

 

സമ്പന്നവും സമഗ്രവുമായ ചര്‍ച്ചയ്ക്ക് പിന്നാലെ ബിൽ ലോക്‌സഭയില്‍ പാസായതില്‍ ആഹ്ലാദമുണ്ടെന്ന് അദ്ദേഹം  ട്വീറ്റ് ചെയ്തു.

 

 

 

 

 

 

 

 

 

 

 

 

സമ്പന്നവും സമഗ്രവുമായ ചര്‍ച്ചയ്ക്ക് പിന്നാലെ ലോക്‌സഭയില്‍ പൗരത്വ ബില്‍ പാസായതില്‍ ആഹ്ലാദമുണ്ട്. നിരവധി എം.പിമാരും പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

 

 

 

 

 

 

 

ഈ ബില്‍ ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാര്‍മികതയുടെ സാംശീകരണത്തിനും മാനവിക മൂല്യങ്ങളിലെ വിശ്വസത്തിനും അനുസൃതമാണ്- മോദി ട്വീറ്റില്‍ കുറിച്ചു.

 

 

 

 

 

 

 

 

ലോക്സഭയിലെ ചര്‍ച്ചയ്ക്കിടയില്‍ ബില്ലിന്റെ എല്ലാ വശങ്ങളെ കുറിച്ചും അംഗങ്ങള്‍ക്ക് കൃത്യമായി വിശദീകരിച്ച് നല്‍കിയതിന് ആഭ്യന്തര മന്ത്രി അമിത് ഷായെ മോദി അഭിനന്ദിച്ചു.

 

 

 

 

 

 

 

ലോക്‌സഭയില്‍ എം.പിമാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് അമിത് ഷാ കൃത്യമായ മറുപടികള്‍ നല്‍കിയെന്നും മോദി ചൂണ്ടിക്കാട്ടി. 

మరింత సమాచారం తెలుసుకోండి: