പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍.

 

 

 

 

 

 

 

 

 

 

 

മതം പൗരത്വത്തിന് മാനദണ്ഡമാകുന്നത് അംഗീകരിക്കാനാകില്ലെന്നും ഭരണഘടനയ്ക്ക് നിരക്കാത്ത നിയമം സുപ്രീംകോടതി തള്ളിക്കളയണമെന്നും അമര്‍ത്യ സെന്‍ ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

ഇതെല്ലാം കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ തീരുമാനിച്ച കാര്യമായിരുന്നുവെന്നും അമര്‍ത്യ സെന്‍ ഓര്‍മിപ്പിച്ചു. പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ ഉള്‍പ്പടെ ഉള്ളവരെ മറ്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്നും സെന്‍ അഭിപ്രായപ്പെട്ടു. 

 

 

 

 

 

 

 

 

 

 

 

 

 

ഇന്ത്യയ്ക്ക് പുറത്ത് പീഡിപ്പിക്കപ്പെടുന്ന ഒരു ഹിന്ദുവുണ്ടെങ്കില്‍ അയാള്‍ അനുതാപം അര്‍ഹിക്കുന്നുണ്ട്, അങ്ങനെയുള്ളവരുടെ കാര്യവും തീര്‍ച്ചയായും പരിഗണിക്കണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

 

 

 

 

 

 

 

 

 

ജെഎന്‍യു കാമ്പസിനുള്ളില്‍ നടന്ന അക്രമത്തെയും അമര്‍ത്യ സെന്‍ പരാമര്‍ശിച്ചു.

അക്രമത്തിന് നേതൃത്വം നല്‍കാന്‍ പുറത്തുനിന്നെത്തിയവരെ തടയാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് കഴിഞ്ഞില്ല. പോലീസുമായി ബന്ധപ്പെടുന്ന കാര്യത്തില്‍ താമസമുണ്ടായതും വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമായെന്നും അമര്‍ത്യ സെന്‍ വക്തമാക്കി. 

మరింత సమాచారం తెలుసుకోండి: