കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തെയും  വ്യാപാരത്തെയും ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍ ഇന്ത്യയ്ക്കുമേല്‍ പരിമിതമായ സ്വാധീനം മാത്രമെ അത് ഉണ്ടാക്കൂവെന്നും അദ്ദേഹം പറഞ്ഞു. 

 

 

 

 

ഇന്ത്യയിലെ ചില മേഖലകളില്‍ മാത്രമാണ് തടസമുണ്ടാകാനുള്ള സാധ്യത. അതിനെ മറികടക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ തേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . 

 

 

അദേഹത്തിന്റെ അഭിപ്രായം ഇപ്രകാരം. 

നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൊറോണ വൈറസ് ബാധയെ അതിസൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. 2003 ല്‍ സാര്‍സ് ബാധയുണ്ടായ സമയത്തും സമാനമായ സാഹചര്യം നിലനിന്നിരുന്നു. ചൈനീസ് സമ്പദ് വ്യവസ്ഥ ഒരു ശതമാനം മാന്ദ്യം രേഖപ്പെടുത്തി. അക്കാലത്ത് ആറാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായിരുന്നു ചൈനയുടേത്. ജിഡിപി പങ്കാളിത്തം 4.2 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല.

 

 

 

 

 

 

 

 

 

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് അവരുടേത്. ആഗോള ജിഡിപി പങ്കാളിത്തം 16.3 ശതമാനമാണ്. അതിനാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന മാന്ദ്യം ലോകത്തെ ബാധിക്കും. അതിനാല്‍ സാര്‍സ് ബാധയുടെ കാലത്തേക്കാള്‍ അപകടകരമായ സാഹചര്യമാണ് കൊറോണ ഉയര്‍ത്തുന്നത്. എന്നും അദ്ദേഹം പറഞ്ഞു. 

మరింత సమాచారం తెలుసుకోండి: