കേന്ദ്രനികുതിയിൽനിന്ന് സംസ്ഥാനങ്ങൾക്കുള്ള ഏപ്രിലിലെ വിഹിതം അനുവദിച്ചുകൊണ്ട് ധനമന്ത്രാലയം ഉത്തരവായി.

 

കേരളത്തിന് 894.53 കോടി രൂപയാണ് ലഭിക്കുക. മൊത്തം 46,038.10 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് വീതംവെച്ചത്.

15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ചാണിത്.

 

ഉത്തർപ്രദേശിന് 8555.19 കോടിയും ബിഹാറിന് 4631.96 കോടിയും മധ്യപ്രദേശിന് 3630.60 കോടിയും ലഭിക്കും.

 

കർണാടകം-1678.57 കോടി, തമിഴ്‌നാട്-1928.56 കോടി, മഹാരാഷ്ട്ര-2824.47 കോടി, പശ്ചിമ ബംഗാൾ-3461.65 കോടി, ഗുജറാത്ത്-1564.40 കോടി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം.

 

ധനകാര്യ കമ്മിഷന്റെ സാമ്പത്തിക ഉപദേശക സമിതി ഈ വ്യാഴം, വെള്ളി ദിവസങ്ങളിൽ യോഗം        ചേരുന്നുണ്ട്.

കോവിഡ് പ്രതിസന്ധി നടപ്പു സാമ്പത്തികവർഷവും അടുത്തവർഷവും ആഭ്യന്തരോത്പാദനത്തെ     സാരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സമിതി   യോഗം ചേരുന്നത്.

 

 

 കൊറോണ വൈറസ് വ്യാപനത്തിന്റെ   പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.  

 

 കേരളത്തെ       സംബന്ധിച്ചിടത്തോളം സാമ്പത്തിക സഹായങ്ങൾ ലഭിച്ച ഒക്കെ  തന്നെ ഏതു തരത്തിൽ ചിലവഴിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയിലെത്തി ചേരെ ണ്ടതുണ്ട്. 

 കേരളം കൊറേ വ്യാപനതിന്റെ ഭീതിജനകമായ അവസ്ഥയിൽനിന്ന് ഏകദേശം കരകയറി എങ്കിലും ഇനിയും ചില നിയന്ത്രണങ്ങൾ തുടരേണ്ടത് ആയി തന്നെ വരും. 

 

 എന്നാൽ മറ്റ് പല സംസ്ഥാനങ്ങളും ഇപ്പോഴും അതീവ ജാഗ്രതയിൽ തന്നെയാണ്. വലിയ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഒട്ടാകെ നേരിടാൻ പോകുന്നത്. 

 മെയ് മാസം മൂന്നാം തീയതി വരെയാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ച ലോക ഡൗൺ ഉള്ളത്. 

మరింత సమాచారం తెలుసుకోండి: