സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

കോട്ടയം, കൊല്ലം ജില്ലകളില്‍ മുന്ന് പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് രോഗം ബാധിച്ചയാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. ഇന്ന് ഏഴ് പേര്‍ക്ക് രോഗം ഭേമായി കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവും വയനാട് ഒരാള്‍ക്കും രോഗം ഭേദമായി

.

സംസ്ഥാനത്ത് ഇതുവരെ ആകെ 457 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ 116 പേര്‍ ചികിത്സയിലുണ്ട്. 21044 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. വീടുകളില്‍ 20580 പേരും ആശുപത്രികളില്‍ 464 പേരും നിരക്ഷണത്തില്‍ കഴിയുന്നു.

 

ഇന്ന് 132 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 22360 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. 21475 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ 55 കാസര്‍ഗോഡ് 15, കോഴിക്കോട് 11 പേരും ചികിത്സയില്‍ കഴിയുന്നു. വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ഇപ്പോള്‍ ആരും തെന്നെ ചികിത്സയിലില്ല.

 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 84കാരന്‍ മൂരിയാട് അബുബക്കര്‍ രോഗമുക്തി നേടി. ഈ പ്രായത്തില്‍ അദ്ദേഹം രോഗമുക്തി നേടിയത് സംസ്ഥാനത്തിന് നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

60 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. എന്നാല്‍ കൊവിഡിന് പുറമെ വൃക്ക രോഗം കൂടിയുള്ള അബൂബക്കറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി.

അദ്ദേഹത്തെ പരിചരിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി നടത്തിയ വീഡിയോ കോണ്‍ഫറണ്‍സില്‍ സംസ്ഥാനത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

 

വീഡിയോ കോണ്‍ഫറണ്‍സില്‍ പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

ലോക്ക് ഡൗണ്‍ തുടരുകയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം ചില ഇളവുകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിക്ക് പുറത്തുള്ള ഷോപ്‌സ് ആന്‍ഡ് എക്‌സ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. എന്നാല്‍ സിംഗിള്‍ ബ്രാന്‍ഡ് മള്‍ട്ടി ബ്രാന്‍ഡ് മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

మరింత సమాచారం తెలుసుకోండి: