സംസ്ഥാനത്തെ തീവ്ര രോഗബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 

സാധാരണ ലോക്ക് ഡൗണ്‍ റെഡ് സോണിലാകെ ബാധകമായിരിക്കും അതില്‍തന്നെയുള്ള പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാവും കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍.

കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയതുപോലെ ഇത് മറ്റുജില്ലകളിലും നടപ്പാക്കും എന്നും സൂചന. 

അത്തരം പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും

ആ വഴിയില്‍ ഉന്നത പോലീസ് ഉദ്യോ.ഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുുണ്ടാകും

 ഒരു പ്രദേശത്തേക്ക് പല വഴിയില്‍ എത്താന്‍ കഴിയുന്ന സാഹചര്യം നിലവിലുണ്ട്. എന്നാല്‍, ഇത്തരം പ്രദേശങ്ങളിലെ ചില വഴികള്‍ അടച്ചതായി  കാണുമ്പോള്‍ ക്ഷോഭിക്കേണ്ട കാര്യമില്ല.

 

സഹകരിക്കുകയാണ്         വേണ്ടതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

തമിഴ്‌നാട്ടില്‍ നാളെ മുതല്‍ ചൊവ്വാഴ്ചവരെ 60 മണിക്കൂര്‍ നേരത്തേക്ക് കടുത്ത    ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും.

വാഹനങ്ങളൊന്നും       തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ല. ഒരു വാഹനവും കടത്തി വിടില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നതത്.

 

ചരക്ക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുമോയെന്ന് പ്രത്യേകം പരിശോധിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

 

ഒരു പ്രദേശത്തേക്ക് പല വഴിയില്‍ എത്താന്‍ കഴിയുന്ന സാഹചര്യം നിലവിലുണ്ട്. 

അതിനാൽ ആണ് ഇത്തരം നടപടികൾ എടുക്കേണ്ടി വരുന്നത്. 

കഴ്ഞ്ഞ ദിവസം ചിലയിടങ്ങളിൽ ഇത്തരത്തിൽ ഉള്ള ചില ഇടറോഡുകൾ പോലീസ് കല്ലുകൾ വച് അടച്ചിരുന്നു. 

ജില്ലകൾ തമ്മിലുള്ള ഇടറോഡുകൾ ഒക്കെ പൂർണമായും അടക്കുവാൻ ആണ് പ്ലാൻ. 

మరింత సమాచారం తెలుసుకోండి: