സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു.

രണ്ടുമാസത്തേക്കാണ് സ്റ്റേ. ജീവനക്കാരും സംഘടനകളും സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഈ  ഉത്തരവ്.

സംസ്ഥാന സര്‍ക്കാര്‍ കൊവിഡിനെ നേരിടാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോകമാകെ അംഗീകാരം നേടിയിട്ടിട്ടുണ്ട്.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായം എത്തിയ്ക്കാന്‍ നടപടിയുമുണ്ട്. എന്നാല്‍ ശമ്പളം തടഞ്ഞുവയ്ക്കാനുള്ള തീരുമാനം ഉത്തരവിലൂടെ നടപ്പാക്കാന്‍ അധികാരമില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ അറിയിച്ചു .

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും വാങ്ങുന്ന് സാലറി എങ്ങനെ ഉപയോഗിക്കും എന്ന് കാര്യത്തില്‍ വ്യക്തതയില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കില്‍ കൂടി ശമ്പളം പിടിച്ച് വെക്കാന്‍ കാരണമല്ലെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ് ശമ്പളം എന്നും കോടതി വ്യക്തമാക്കി. ശമ്പളം മാറ്റിവെക്കുന്നത് അത് നിരസിക്കുന്നതിന് തുല്യമാണ്.

 

 

എന്നാല്‍ ജീവനക്കാരിൽനിന്ന്    ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം‍. 

ശമ്പളം നിഷേധിയ്ക്കുന്നില്ലെന്നും മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് പറഞ്ഞു. അതിനു സര്‍ക്കാരിന് അവകാശമുണ്ട്

 

പ്രതിരോധ        പ്രവർത്തനങ്ങൾക്കായി സർക്കാരിന് 8000 കോടി രൂപ ആവശ്യമുണ്ട്. ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിലും കടുത്ത ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

എന്നാൽ അത് ശമ്പളം നൽകുന്നതു മാറ്റിവയ്ക്കാനുള്ള ന്യായീകരണമെല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

 

സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്നു പറഞ്ഞ കോടതി, പിടിച്ചുവയ്ക്കുന്ന           പണം എന്തിനുവേണ്ടിയാണു ചെലവഴിക്കുകയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും പറഞ്ഞു. കോടതി ഉത്തരവിനെതിരെ സർക്കാരിന് അപ്പീൽ      നൽകാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

 

 

మరింత సమాచారం తెలుసుకోండి: