ചൈനയില്‍ നിന്നെത്തിയ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിങ് കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന ഇന്ത്യയുടെ വാദത്തെ ചോദ്യം ചെയ്ത് ചൈന.

കിറ്റുകള്‍ കൈകാര്യം ചെയ്തതില്‍ പാളിച്ചകള്‍ പറ്റിയോ എന്ന് പരിശോധിക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് നയതന്ത്രവക്താവ് ജീ റോങ് അഭിപ്പിയപെട്ടു. 

 

സംഭരണം, കൈമാറ്റം, ഉപയോഗം തുടങ്ങി റാപ്പിഡ് ആന്റിബോഡി ടെസ്റ്റിങ് കിറ്റുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യവും സൂക്ഷ്മതയും ആവശ്യമാണ്.

അല്ലാത്തപക്ഷം പരിശോധനാഫലത്തില്‍ കൃത്യതക്കുറവ് ഉണ്ടായേക്കാമെന്നും ജീ റോങ് വിശദീകരിച്ചു.

റാപ്പിഡ് ആന്റിബോഡി കിറ്റുകള്‍ കോവിഡ് ബാധയുടെ സാധ്യതകളെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കണം എന്നാണ് ഐ.സി.എം.ആര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കോവിഡ് പരിശോധനയ്ക്കുള്ള ആര്‍.ടി.-പിസിആര്‍ ടെസ്റ്റിനു പകരമുള്ളതല്ല റാപ്പിഡ് കിറ്റ്, ഇത് സംസ്ഥാനങ്ങള്‍ കൃത്യമായി പിന്തുടരണം. 

 

ചൈന കയറ്റുമതി ചെയ്യുന്ന കിറ്റുകള്‍ക്ക് ചൈനയിലെ     നാഷണല്‍ മെഡിക്കല്‍ പ്രൊഡക്ട്‌സ് അഡ്മിനിസ്‌ട്രേഷന്റെ ഗുണനിലവാര അംഗീകാരം ലഭിച്ചിട്ടുണ്ട്.   

 

കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും ഇത് പാലിക്കുന്നുണ്ട്. കൂടാതെ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വഴി ഐ.സി.എം.ഐര്‍ ഇവ അംഗീകരിക്കുകയും തൃപ്തികരമെന്ന് പറഞ്ഞിട്ടുമുണ്ടെന്നും ജി. റോങ് പറഞ്ഞു.

 

 

തെറ്റായ പരിശോധനാഫലം കാണിക്കുന്നതിനാല്‍ ചൈനയില്‍നിന്നു റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി           ചെയ്യാനുള്ള തീരുമാനം ഐസിഎംആര്‍ റദ്ദാക്കിയിരുന്നു. 15 ലക്ഷത്തിന്റെ ഓര്‍ഡറാണ് ഐസിഎംആര്‍ റദ്ദാക്കിയത്. ചൈനയില്‍ നിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നേരത്തെ ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.      ചൈനയിലെ ഗുവാന്‍ഷ്യൂ വോണ്ട്‌ഫോ    ബയോടെക്, 

 

 

സുഹായ് ലിവ്‌സണ്‍ എന്നീ കമ്പനികളില്‍ നിന്ന് വാങ്ങിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരികെ ഏല്‍പ്പിക്കാനാണ് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഐ.സി.എം.ആര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: