കോവിഡ് 19 മൂലം ഉണ്ടായ നഷ്ടങ്ങള്‍ക്ക് ചൈനയുടെ മേല്‍ അധിക തീരുവ ചുമത്താനുള്ള നീക്കവുമായി അമേരിക്ക മുന്നോട്ട്. 

 

നിലവിലെ തീരുവകള്‍ മൂലം കോടിക്കണക്കിന് ഡോളര്‍ അമേരിക്ക വാങ്ങുന്നതിനാല്‍       താന്‍ വീണ്ടും പ്രസിഡന്റാവുന്നതില്‍ ചൈനയ്ക്ക് താത്പര്യമില്ലെന്നും ജോ ബൈഡനെയാണ് അവര്‍ക്ക് താല്‍പര്യമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

 

 

കൊറോണ വൈറസ് പടരാന്‍ കാരണം ചൈനയുടെ നിലപാടുകളാണെന്ന് അമേരിക്കയ്ക്കു പുറമെ ജര്‍മനി, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും നിലപാട് എടുത്തിട്ടുണ്ട്.

 

 

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം പിന്നിട്ടു. ഇതുവരെ 33,01,792 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 2,33,729 ആയി.

 

24 മണിക്കൂറിനിടെ 5,700 പേരാണ് ലോകത്താകെ മരിച്ചത്. അമേരിക്കയില്‍ 2,146 പേര്‍കൂടി മരിച്ചു. ആകെ മരണം 63,801 ആയി

 

പുതിയതായി 29,530 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ 674 പേര്‍കൂടി മരിച്ചു. ആകെ     മരണസംഖ്യ 26,771 ആയി. 268 പേര്‍കൂടി മരിച്ച സ്‌പെയിനില്‍ ആകെ മരണസംഖ്യ 24,543 ആയി.   

ഇറ്റലിയില്‍ ആകെ മരണസംഖ്യ 27,967 ആയി. ഇന്നലെ 285 പേര്‍കൂടി മരിച്ചു. 289 പേര്‍കൂടി മരിച്ച ഫ്രാന്‍സില്‍ ആകെ മരണസംഖ്യ 24,376 ആയി.

 

ജര്‍മനിയില്‍ 156 പേര്‍കൂടി മരിച്ചു. ആകെ മരണസംഖ്യ 6,623 ആയി. ബ്രസീലില്‍ ഇന്നലെ 390 പേര്‍ മരിച്ചു. കോവിഡ് മുക്തരായവരുടെ        എണ്ണം പത്തുലക്ഷം പിന്നിട്ടു.

അതീവ ഗുരുതരമായി തന്നെ ആണ് കാര്യങ്ങൾ മുന്നോട്ട് പോയികൊണ്ടു ഇരിക്കുന്നത്. 

 

 

మరింత సమాచారం తెలుసుకోండి: