ആറു ദിവസത്തെ ശമ്പളം പിടിക്കുന്ന പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്‌പകള്‍ തിരിച്ചടയ്‌ക്കുന്നതില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കി.

 

പുതിയ ഓര്‍ഡിനന്‍സിന്റെ അടിസ്‌ഥാനത്തില്‍ ആറുദിവസത്തെ ശമ്പളം മാറ്റിവച്ചുകൊണ്ട്‌ ഏപ്രിലിലെ ശമ്പളം വിതരണം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു.


20,000ന്‌ മുകളിലുള്ളവരുടെ ശമ്പളമാണ്‌ മാറ്റിവയ്‌ക്കുന്നത്‌. എന്നാല്‍ എല്ലാ ജീവനക്കാരുടെയും ശമ്പളത്തില്‍നിന്നു സര്‍ക്കാരിലേക്കുള്ള വായ്‌പാ       ഗഡു, മുന്‍കൂര്‍ കൈപറ്റിയ തുകയുടെ അടവും അതിന്റെ പലിശയും തല്‍ക്കാലം പിടിക്കേണ്ടതില്ലെന്ന എന്ന്‌ ഉത്തരവുണ്ട്‌.

 

 

ഏപ്രില്‍ മുതല്‍ ഓഗസ്‌റ്റ്‌ വരെയുളള ഇവരുടെ വേതനത്തില്‍നിന്ന്‌ തിരിച്ചടവ്‌ തുക പിടിക്കേണ്ടെന്നാണ്‌ തീരുമാനം.

 

സെപ്‌റ്റംബര്‍ മുതല്‍ 2021 ജൂണ്‍വരെയുള്ള കാലയളവില്‍ 10 തുല്യഗഡുക്കളായി വേതനത്തില്‍ നിന്ന്‌ ഈ തുക ഈടാക്കുമെന്ന്‌ ഉത്തരവില്‍ പറയുന്നു.

 

ശമ്പളത്തിന്റെ അടിസ്‌ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ നിന്നു വായ്‌പകള്‍ എടുത്ത്‌ വീടുനിര്‍മാണം ഉള്‍പ്പെടെ ആരംഭിച്ച ജീവനക്കാരുടെ പ്രശ്‌നം പരമാവധി കുറക്കുന്നതിനാണ്‌ ഈ    നടപടിയെന്നു ഉത്തരവില്‍ പറയുന്നു.ആവശ്യപ്പെടുന്നര്‍ക്കേ ഇളവ്‌ ലഭിക്കുകയുള്ളു. ഇളവ്‌ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട       ജില്ലാ ഓഫിസര്‍മാര്‍ക്ക്‌ അപേക്ഷ നല്‍കണം

മൊത്തം വേതനത്തില്‍നിന്ന്‌ ആറുദിവസത്തെ വേതനം കുറക്കാന്‍ ബുദ്ധിമുട്ട്‌ നേരിടുകയാണെങ്കില്‍ ആ ജീവനക്കാരന്റെ പി.എഫ്‌ വിഹിതം ആറു ശതമാനമാക്കി കുറച്ചശേഷം ശമ്പളം കണക്കാക്കിയാല്‍ മതിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

 

 

ഇതുമായി ബന്ധപ്പെട്ട നടപടിയില്‍ വീഴ്‌ചയുണ്ടായാല്‍ അതു ജില്ലാ ഒാഫിസര്‍മാരുടെ വ്യക്‌തിപരമായ വീഴ്‌ചയായി കണക്കാക്കും.

 

വായ്‌പാ ഗഡുക്കളുടെ തിരിച്ചടവില്‍ പിന്നീട്‌ വീഴ്‌ചവരുത്തുന്നവരുടെ ബില്ലുകള്‍ ട്രഷറി ഓഫിസില്‍ സ്വീകരിക്കില്ല.

.തിങ്കളാഴ്‌ച മുതല്‍ ശമ്പളവിതരണം ആരംഭിക്കും. ആദ്യദിവസങ്ങളില്‍ ചട്ടപ്രകാരം ശമ്പളം വിതരണം ചെയ്യുന്ന വകുപ്പുകള്‍ക്ക്‌ പുറമെ ഇക്കുറി ആരോഗ്യ വകുപ്പിലേയും പോലീസിലേയും ശമ്പളവും വിതരണം ചെയ്യും.

 

 

మరింత సమాచారం తెలుసుకోండి: