ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യത്ത് നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. . 3.5 ലക്ഷം കോടിരൂപയുടേതാണ് പദ്ധതി. സംസ്ഥാനങ്ങളും കേന്ദ്രവും പൊതുജനങ്ങളും ചേര്‍ന്നുള്ള പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പകുതിയോളം ജനങ്ങള്‍ കുടിവെള്ളം ലഭിക്കാന്‍ പ്രയാസം അനുഭവിക്കുകയാണെന്നും ഇത് വലിയൊരു പ്രതിസന്ധിയാണെന്നും അദ്ദേഹം  പറഞ്ഞു. രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയെന്ന് മോദി പറയുന്നു.

രാജ്യത്തെ പകുതിയോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നു. അവരുടെ ദിവസത്തില്‍ പകുതിയോളം കുടിവെള്ളം ശേഖരിക്കാനായി വിനിയോഗിക്കേണ്ടി വരുന്നു. അതിനാല്‍ ഈ സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ചിന്തിക്കുകയും അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തുവെന്ന് മോദി പറഞ്ഞു. ഇത് വെറുമാരു സര്‍ക്കാര്‍ പദ്ധതി മാത്രമല്ല. സ്വച്ഛ് ഭാരത് പോലെ ജനങ്ങളുടെ പദ്ധതിയായിരിക്കും ഇതെന്നും മോദി വിശദീകരിച്ചു. 

കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. മഴവെള്ള സംഭരണം, ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കല്‍, ഗാര്‍ഹിക ഉപയോഗത്തിന് ശേഷമുണ്ടാകുന്ന മലിനജലത്തിന്റെ കൃഷിക്കായുള്ള പുനരുപയോഗം എന്നിവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ് മറ്റു പ്രധാന ലക്ഷ്യങ്ങൾ. 

మరింత సమాచారం తెలుసుకోండి: