പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനായാണ് അദ്ദേഹം എത്തുന്നത്.

യു.എ.ഇ യിലെ പരിപാടികള്‍ക്ക് ശേഷം 24, 25 തിയ്യതികളില്‍ മോദി ബഹ്റൈനും സന്ദര്‍ശിക്കും. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ ബഹ്റൈന്‍ സന്ദര്‍ശനമാണ് ഇത്. അവിടെ പൊതുജനങ്ങളെ മോദി അഭിസംബോധന ചെയ്യും.അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ത്യയിലെ ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ്  ഏപ്രില്‍ ആദ്യം യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ  ഓര്‍ഡര്‍ ഓഫ് സായിദ്  മോദിക്ക് സമ്മാനിക്കുമെന്ന പ്രഖ്യാപനം വന്നത്. ശൈഖ് മുഹമ്മദായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. മറ്റ് ഒട്ടേറെ പ്രധാനപ്പെട്ട ചർച്ചകളും ഇക്കൂട്ടത്തിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. 

మరింత సమాచారం తెలుసుకోండి: