സംസ്ഥാനത്ത് വന്‍ സ്വര്‍ണവേട്ട. അഞ്ച് കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണബിസ്‌കറ്റുകള്‍ പിടികൂടി. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ ഡി.ആര്‍.ഐ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അനധികൃതമായി .കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയത്ക. ണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11.2 കിലോ ഗ്രാം സ്വർണവും കോഴിക്കോട് ജില്ലയിൽ നിന്ന് 3.2 കിലോ ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഇതോടെ ഇന്ന് മാത്രം നടത്തിയ തിരച്ചിലിൽ 15 കിലോയോളം സ്വർണമാണ് പിടികൂടിയിട്ടുള്ളത്. 

തിങ്കളാഴ്ച രാവിലെയോടെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായി 11.2 കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന നാല് പേര്‍ വ്യത്യസ്ത വിമാനങ്ങളിലാണ് സ്വര്‍ണവുമായി എത്തിയത്‌. അടുത്തകാലത്ത് പിടിച്ചതിൽ ഏറ്റവും വലിയ സ്വർണ വേട്ട ആണിത്

మరింత సమాచారం తెలుసుకోండి: