പ്രളയ ദുരിതാശ്വാസമായി കഴിഞ്ഞവർഷം അനുവദിച്ച തുകയിൽ 1200 കോടിയോളം രൂപ കേന്ദ്ര സർക്കാർ ഇനിയും നൽകിയില്ല. രണ്ട്‌ ഘട്ടമായി 5616 കോടി രൂപയാണ്‌ കേരളം ആവശ്യപ്പെട്ടത്‌. 5000 കോടിയുടെ പാക്കേജും ചോദിച്ചു. ഇതുവരെ 2904 കോടി രൂപയാണ്‌ അനുവദിച്ചത്‌. ജൂലൈ 31 വരെ  ചെലവഴിച്ചത്‌ 1674.80 കോടി രൂപയാണ്‌.

ബാക്കി തുക വിനിയോഗിക്കാൻ  നടപടിക്രമങ്ങൾ ഏറെയാണ്പരിഹാരം നൽകുന്നതിൽ കേന്ദ്രം ഏർപ്പെടുത്തിയ മാനദണ്ഡങ്ങളാണ്‌ തടസ്സം. ഇത്‌ മറികടന്ന്‌ കേന്ദ്ര സഹായം ചെലവിട്ടാലേ ഈ വർഷത്തെ ദുരന്തനിവാരണത്തിന്‌ സംസ്ഥാനത്തിന്‌ സഹായത്തിന്‌ അർഹതയുള്ളൂവെന്നാണ്‌ കേന്ദ്രനിലപാട്‌. നിർമാണ പ്രവൃത്തി പൂർത്തിയാക്കി ബിൽ സമർപ്പിച്ചാലാണ്‌ കേന്ദ്ര സഹായം ലഭിക്കുക. ഗ്രാമീണ റോഡ്‌ പുനർനിർമാണത്തിന്‌ 600 കോടിയും ജലസേചനപദ്ധതികൾക്ക്‌ 536 കോടി രൂപയും കേന്ദ്രം നൽകാനുണ്ട്‌. ഇതിൽ ഏറിയപങ്കും ഭരണാനുമതി ലഭിച്ചവയാണ്‌. കുടിവെള്ളവിതരണത്തിന്‌ 14 കോടിയും ഇനി  നൽകാനുണ്ട്‌.

మరింత సమాచారం తెలుసుకోండి: