കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ എട്ടു ദിവസത്തെ പര്യടനത്തിനായി ഇന്ന് ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചു. അര്‍ജന്റീന, പെറു, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ ആഗസ്റ്റ് 23 മുതല്‍ ആഗസ്റ്റ് 30 വരെയാണ് മുരളീധരന്റെ യാത്ര. 

ഈ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍, മറ്റു പ്രമുഖ വ്യകതികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഈ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ സന്ദര്‍ശനം.

మరింత సమాచారం తెలుసుకోండి: