കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വോളന്റിയര്‍മാരുടെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായുള്ള സര്‍വേയില്‍ പങ്കെടുക്കുന്നതിനായി സ്മാര്‍ട്ട് ഫോണുള്ള യുവാക്കളെയാണ് അദ്ദേഹം സന്നദ്ധ സേവനത്തിന് ക്ഷണിച്ചിട്ടുള്ളത്.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വോളന്റിയര്‍മാരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കുചേരാന്‍ സുവര്‍ണാവസരം ഒരുക്കുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു.തദ്ദേശ സ്വയംഭരണ - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് സര്‍വ്വേ നടത്തേണ്ടത് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റു കണ്ടു  നിരവധി യുവാക്കളാണ് രംഗത്തെത്തിയിട്ടുള്ളത്. 

మరింత సమాచారం తెలుసుకోండి: