കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. അത് കൊണ്ട് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങള്‍ക്കോ ഞാന്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ അയവ് വരുത്തേണ്ട ആവശ്യകത യുഎസ് പ്രസിഡന്റ് ബോധ്യപ്പെടുത്തി. ഫാൻസി നടക്കുന്ന ജീ 7 ഉച്ചകോടിയിൽ മോദി ട്രംപും ആയി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.  എന്നാൽ മൂന്നാമത്തെ കക്ഷയുടെ അഭിപ്രായത്തിന് പ്രാധാന്യം കൊടുക്കില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. 

మరింత సమాచారం తెలుసుకోండి: