റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫ്രാന്‍സിലെ മെറിഗ്നാക്കിലുള്ള ദസ്സോയുടെ കേന്ദ്രത്തിലെത്തിയാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി യുദ്ധവിമാനം ഏറ്റുവാങ്ങിയത്. യുദ്ധവിമാനങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതിന്റെയും ഫ്രഞ്ച് സൈനിക വിമാനത്തില്‍ പാരീസില്‍നിന്ന് മെറിഗ്നാക്കിലേക്ക് പറക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.

ഈ ദിനം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കും. വ്യോമസേനയെ കലംമാറുന്നതിനൊപ്പം നവീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. യുദ്ധ വിമാനത്തിന്റെ കാര്യത്തിലും ആയുധങ്ങളുടെ കാര്യത്തിലും ഇത്തരത്തിലുള്ള നവീകരണം ഉണ്ടാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം ഇതോടെ ശക്തമായി. 

మరింత సమాచారం తెలుసుకోండి: