മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസം കഴിഞ്ഞതോടെ മത്സര രംഗത്ത് അവശേഷിക്കുന്നത് 3239 പേർ. 5543 പേർ പത്രിക സമർപ്പിച്ചിരുന്നു. 1504 പേർ മത്സരരംഗത്തുനിന്ന് പിന്മാറി. ചിലരുടെ പത്രികകൾ തള്ളിയിരുന്നു.വിമതശല്യം ഏറ്റവും കൂടുതൽ ബി.ജെ.പി.-ശിവസേന സഖ്യത്തിനാണുള്ളത്. ബി.ജെ.പി.യും ശിവസേനയും വിമതരെ പിന്മാറ്റാൻ ശ്രമിച്ചെങ്കിലും കാര്യമായ വിജയംകണ്ടില്ല. ആകെയുള്ള 288 മണ്ഡലങ്ങളിൽ 30-ലേറെ മണ്ഡലത്തിൽ ബി.ജെ.പി.-ശിവസേന സഖ്യസ്ഥാനാർഥികൾക്കെതിരേ വിമതർ രംഗത്തുണ്ട്. കോൺഗ്രസ്-എൻ.സി.പി. സഖ്യത്തിന് 15 മണ്ഡലങ്ങളിലാണ് വിമതശല്യമുള്ളത്.

ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഭരണസഖ്യത്തിലെ സിറ്റിങ് എം.എൽ.എ.മാരായ ചരൺ വാഗ്‌മരെ, രാജു തോട്‌സ, ബാലാസാഹേബ് സനപ്, നാരായൺ പവാർ എന്നിവർ ബി.ജെ.പി.യുടെ സ്ഥാനാർഥികൾക്കെതിരേയും തൃപ്തി സാവന്ത് ശിവസേനയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരേയും ശക്തമായി  മത്സര രംഗത്തുണ്ട്.

మరింత సమాచారం తెలుసుకోండి: