കാല്‍നൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി നവീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇരുപതുകോടി ചെലവിലാണ് ഫാക്ടറി പുനരുജ്ജീവിപ്പിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു  പുനരുദ്ധാരണത്തിന്റെ ഭാഗമായി ടൂള്‍ റൂം പ്രവര്‍ത്തനക്ഷമമാക്കി പരിശീലന പരിപാടിക്ക് വ്യാഴാഴ്ച്ച തുടക്കം കുറിക്കും.

സോളാര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പ്രിസിഷന്‍ എന്‍ജിനിയറിങ്, ത്രി ഡി പ്രിന്റിങ്ങ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ കേന്ദ്രമായി ഫാക്ടറി മാറും. ഐഎസ്ആര്‍ഒ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും പാരമ്പര്യവ്യവസായങ്ങളായ കയര്‍, മത്സ്യം എന്നിവയുടെ വികസനത്തിനും വലിയ സാധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടുക. സോളാര്‍ പ്ലാന്റുകളുടെ വികസനം, ഇലക്ട്രോണിക് വാഹനങ്ങളുടെ വികസനം എന്നിങ്ങനെ നൂതന ആശയങ്ങളുമായി എത്തുന്ന സംരംഭകര്‍ക്ക് സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും . 

మరింత సమాచారం తెలుసుకోండి: