ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇരട്ട നേട്ടം. യുവതാരങ്ങളായ ലക്ഷ്യസെന്നും ദേശീയ ചാമ്പ്യന്‍ സൗരഭ് വര്‍മയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. സൗരഭ് വിയറ്റ്‌നാം ഓപ്പണിലും ലക്ഷ്യാ സെന്‍ ബെല്‍ജിയന്‍ ഓപ്പണിലുമാണ് കിരീടം നേടിയത്.ചൈനയുടെ സന്‍ ഫെയ് സിയാങിനെ ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്ക് തോല്‍പിച്ചാണ് സൗരഭ് കിരീടം അണിഞ്ഞത്. സ്‌കോര്‍ : 21-12, 17-21, 21-14. മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റും മത്സരം നീണ്ട് നിന്നു.

രണ്ടാം സീഡായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ സ്വെന്‍ഡ്‌സെന്നിനെ നേരിട്ടുള്ള ഗെയുമകള്‍ക്ക് തോല്‍പിച്ചാണ് ലക്ഷ്യ ഇന്റര്‍നാഷണല്‍ കിരീടം ചൂടിയത്. സ്‌കോര്‍ : 21-14, 21-15,സൗരഭിന്റെ ഈ വര്‍ഷത്തെമൂന്നാമത്തെ കിരീട നേട്ടമാണിത്. നേരത്തെ ഇന്ത്യ ഓപ്പണിലും സ്ലോവേനിയന്‍ ഇന്റര്‍നാഷണിലും സൗരഭ് കിരീടം നേടിയത്.

మరింత సమాచారం తెలుసుకోండి: