എഫ് എ കപ്പിൽ ചെൽസിക്കെതിരായ മത്സരത്തിലാണ് ലിവര്‍പൂള്‍ പരാജയം രുചിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ഇതോടെ എഫ് എ കപ്പില്‍ നിന്ന് ലിവര്‍പൂള്‍ പുറത്താവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അർഹിച്ച ഫലമാണ് ലിവർപൂൾ ഏറ്റുവാങ്ങിയതെന്ന് ക്ലോപ്പ് വ്യക്തമാക്കുകയായിരുന്നു.യൂറോപ്യന്‍ ഫുട്ബോളില്‍ അപരാജിത മുന്നേറ്റം നടത്തുന്ന ലിവര്‍പൂളിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന കനത്ത തിരിച്ചടിയില്‍ വിശദീകരണവുമായി പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് രംഗത്ത്.

 

 

 

nnnഅവസാന മത്സരത്തില്‍ ലിവര്‍പൂള്‍ ഏറ്റുവാങ്ങിയ തോല്‍വി ക്ലബ്ബ് അര്‍ഹിച്ചത് തന്നെയാണ് എന്നതായിരുന്നു യുര്‍ഗന്‍ ക്ലോപ്പിന്‍റെ പ്രതികരണം.അതുകൊണ്ട് തന്നെ ഈ തോൽവി ലിവർപൂളിന് ലഭിക്കേണ്ടത് തന്നെയാണെന്നും ഇത് അര്‍ഹിച്ച പരാജയമാണെന്നും ക്ലോപ്പ് വ്യക്തമാക്കി. ലിവർപൂളിന്റെ ഈ പരാജയത്തിൽ സങ്കടപ്പെടേണ്ടതില്ല എന്നും ക്ലോപ്പ് പറഞ്ഞു.
ലിവര്‍പൂളിന്‍റെ തന്നെ പിഴവുകളില്‍ നിന്നാണ് ഗോളുകതള്‍ പിറന്നത്. വഴങ്ങിയ രണ്ടു ഗോളുകളും വൻ പിഴവുകളില്‍ നിന്നായിരുന്നു.ആദ്യ ഗോൾ ലിവർപൂളിന്റെ കീപ്പറായ അഡ്രിയാന്റെ പിഴവില്‍ നിന്നാണ് സംഭവിച്ചത്.

 

 

 

    ഇത് വലിയ തിരിച്ചടിയാണ് ക്ലബ്ബിന് സമ്മാനിച്ചത്. അവസാന നാലു മത്സരത്തിനിടയിൽ ലിവർപൂളിന്റെ മൂന്നാം പരാജയമായിരുന്നു ചെല്‍സിക്കെതിരായത്. അതേസമയം ലിവർപൂൾ തിരിച്ചുവരുമെന്നും ലീഗ് കിരീടം ഉറപ്പിക്കലാണ് ഇനി ലക്ഷ്യമെന്നും യുര്‍ഗന്‍ ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാമത് സീസണ്‍ അവസാനിക്കുകയാണ്. ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമേ ഈ സീസണില്‍ അവശേഷിക്കുന്നുള്ളൂ. രണ്ട് സെമിഫൈനലുകളുടേയും ആദ്യപാദം പൂര്‍ത്തിയിക്കഴിഞ്ഞു.

 

 

    ഇനി രണ്ടാം പാദത്തിലെ രണ്ട് മത്സരങ്ങളും ശേഷം ഫൈനല്‍ മത്സരവും മാത്രമാണ് അവശേഷിക്കുന്നത്. മാര്‍ച്ച് എട്ടോടു കൂടി കലാശപ്പോരില്‍ ആരൊക്കെ തമ്മില്‍ കൊമ്പുകോര്‍ക്കും എന്ന കാര്യത്തില്‍ തീരുമാനമാകും. എന്നാല്‍ സീസണിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരമാണ് ഏറ്റവും വാശിയേറിയ പോരാട്ടമായി പുരോഗമിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഒഗ്ബെചെയാണ് നിലവില്‍ ഒന്നാമത്.

 

 

 

    എന്നാല്‍ ചില ഗോളടിവീരന്മാര്‍ തൊട്ടു പിന്നിലുണ്ട്.ആറാമത് സീസണില്‍ ആകെ 16 മത്സരങ്ങളാണ് ബര്‍ത്തലോമിയോ ഒഗ്ബെചെ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ളത്. ഇതില്‍ നിന്നുമാണ് 15 ഗോളുകള്‍ സ്വന്തമാക്കി ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ താരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

 

 

 

     1318 മിനുട്ട് നേരം ബ്ലാസ്റ്റേഴ്സിനായി കളിച്ച ഒഗ്ബെചെ 15 ഗോളിനൊപ്പം ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്ലേ ഓഫില്‍ പുറത്തായതോടെ ഗോളടിക്കാനുള്ള അവസരം അവസാനിച്ചു. അതേസമയം സമയം പ്ലേ ഓഫ് കളിക്കുന്ന ഈ നാല് താരങ്ങള്‍ ഒഗ്ബെചെയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

మరింత సమాచారం తెలుసుకోండి: