ചാലിയാറിലെ ശക്തമായ ഒഴുക്കില്‍ വന്നടിഞ്ഞ മരങ്ങള്‍ ഫറോക്ക് റെയില്‍വേ പാലത്തിന് ഭീഷണിയാവുന്നു. പാലത്തിനടിയില്‍ കുടങ്ങിക്കിടക്കുന്ന മരങ്ങള്‍ പാലത്തിന്റെ തൂണുകള്‍ക്ക് ആഘാതമേല്‍പ്പിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. ഇതേ തുടര്‍ന്ന് പാലത്തിനടിയിലെ മരങ്ങളും മറ്റ് തടസങ്ങളും നീക്കം ചെയ്യുന്നുണ്ട്. പലസ്ഥലങ്ങളിലും ഇതേ പ്രശ്നം ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഒഴുകിയെത്തിയ ഒരു വലിയ മരം ഫറോക്ക് റെയില്‍ പാലത്തിനടിയില്‍ കുടുങ്ങിയത്. പിന്നാലെയെത്തിയ മരങ്ങളും മറ്റ് അവശിഷ്ടങ്ങളും ഈ മരത്തില്‍ കുടുങ്ങിയതോടെയാണ് അത് പാലത്തിന് ആഘാതമായേക്കുമെന്ന ആശങ്കക്കിടയാക്കിയത്. 

ക്രെയിന്‍ ഉപയോഗിച്ചാണ് റെയില്‍വേ അധികൃതര്‍ ഇവ നീക്കം ചെയ്യുന്നത്  എന്നാൽ കാലാവസ്ഥ പ്രതികൂലം ആയാൽ പ്രവർത്തനം നിർത്തി വെക്കേണ്ടി വരും. ഇവ നീക്കം ചെയ്തതിന് ശേഷം പാലത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് അധികൃതര്‍ പരിശോധിക്കും എന്നും വ്യക്തമാക്കി

మరింత సమాచారం తెలుసుకోండి: